Thursday, September 29, 2011

കടലാസു പൂക്കള്‍

ആരും അറിഞ്ഞില്ല എന്‍റെ ഇ നൊമ്പരം
ആര്‍കും വേണ്ടാത്ത പൂവായി ഞാന്‍
മറ്റുള്ള പൂകളെ പോള്‍ സുഗന്ധമില്ലയെനിക്
അതൊരു കുറ്റമായെന്നെ പഴിക്കേണമോ
ദൈവം തന്നൊരു ജന്മമായ് ഞാനിന്ന്‌
പൂജയ്ക് പോലുംഎടുക്കാത്ത പൂക്കളായി .
ആരും കൊതിക്കില്ല എന്നെഒരു നേരമെങ്ങിലും
സ്നേഹ സാന്ദ്വനമായി മാറോടു ചേര്‍ക്കുവാന്‍
പൂജാമുറിയില്‍പോലുമില്ല.. എനിക്ക് ഭാഗ്യം
അലങ്കാര മേശയില്‍ പോലുമില്ല ഞാന്‍
വീടിന്റെ വന്‍ മതിലിന്‍ മാത്രമായ് ഞാനെന്നും
വഴി നോക്കികല്‍ക് മാത്രമായിഎന്റെയി ജന്മം
വര്‍ണ്ണമായി പൂത്തുലയും ഞാനുമീ ഭൂമിയില്‍
ഇനിയും പൂക്കട്ടെ ഞാനെന്‍ ഭംഗിയില്‍
മറ്റൊരു വേനലില്‍ മറയായിട്ടെങ്ങിലും .
വളരട്ടെ ഒരു മറ കുടയായി ഞാന്‍ ..

Monday, September 26, 2011

എന്റെ കുഞ്ഞു വാവ



അമ്മതന്‍ ഗര്‍ഭ പാത്രത്തിലൊരു  ജീവന്‍ തുടികുമ്പോഴും
അറിയുന്നു അമ്മനിന്നിലെ  ഹൃദയ സ്പന്ദനങ്ങള്‍ 
പത്തുമാസങ്ങള്‍  എങ്ങിനെ പോയതറിയാതെ നിന്നമ്മ
ഏറെ അസ്വസ്തയായിരികുന്ന നാളുകളിലും  
വേദനയെ താങ്ങി ശ്വാസ നിശ്വാസത്തിലും
എന്നോമനെ നിന്നെ കാണാനായിട്ടെന്‍ മനവും
നിമിഷങ്ങള്‍, ദിവസങ്ങള്‍,മാസങ്ങള്‍  നീങ്ങിടുമ്പോള്‍
ഈ ലോകം  കാണുവാന്‍ എന്നുണ്ണി നിനകും തിടുക്കമായ്‌ 
കുഞ്ഞു പൈതലേ  നിനേ പാലുട്ടുവാന്‍ കൊതികുന്നോരമ്മ 
നിന്നെ  വാരി പുണരാന്‍ കൊതികുന്ന  മുഹൂര്‍ത്തവും 
അറിയുന്നുവോ നീയും അമ്മയിലെയിസ്നേഹവും  
തുടിക്കുന്നു എന്‍റെ ഹൃദയവും നിനക്കായോമന         
നിമിഷങ്ങള്‍, ദിവസങ്ങള്‍,മാസങ്ങള്‍  നീങ്ങിടുമ്പോള്‍
ഈ ലോകം  കാണുവാന്‍ എന്നുണ്ണി നിനകും തിടുക്കമായ്‌ 
കുഞ്ഞു പൈതലേ  നിനേ പാലുട്ടുവാന്‍ കൊതികുന്നോരമ്മ 
നിന്നെ  വാരി പുണരാന്‍ കൊതികുന്ന  മുഹൂര്‍ത്തവും 
അറിയുന്നുവോ നീയും അമ്മയിലെയിസ്നേഹവും  
തുടിക്കുന്നു എന്‍റെ ഹൃദയവും നിനക്കായോമനേ. 
മുല്ല പൂവിന്‍പരിമളമേകും നിന്‍ ദേഹവും  മണവും ,
നാളുകലേറെ കഴിയുമ്പോള്‍ മാറിടുന്ന ജീവിത യാത്രയിലും
നീ അറിഞ്ഞിടുകയിഭൂമിയില്‍ യാതനകലേറെയെന്‍ കുഞ്ഞേ 
അമ്മ ചൊല്ലിയ നാമങ്ങള്‍ ധ്വനികള്‍  കേട്ട് നീ വളരുക 
നിന്‍റെ മനസ്സിലും ഈ  ജീവിത യാത്രയിലും മറക്കാതെ 
ഓരോ കാല്‍വെപ്പിലും അറിയാതെ  തെന്നി വീഴുമ്പോഴും 
വേദനികല്ലെയെന്നു  പ്രാര്‍ത്ഥനയിലും അമ്മ നിനക്കായ്‌.
സത്യത്തിന്‍ പാതയിലൂടെ നീകഴിയുകയെന്‍ കുഞ്ഞേ  
സ്നേഹത്തിന്‍ ദീപനാളങ്ങള്‍ തെളിയട്ടെ നിന്നിലെന്നും.